എംഡിഎംഎയുമായി നാല് കോഴിക്കോട് സ്വദേശികള്‍ എറണാകുളം വടുതലയില്‍ പിടിയിലായി. ഹേമന്ത് സുന്ദര്‍(24), മുഹമ്മദ് മിദ് ലാജ്(23), കാര്‍ത്തിക്(23) മുഹമ്മദ് അര്‍ഷാദ് ടി പി(22) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. വടുതലയിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തിവരുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്.
|
എക്‌സൈസ് റെയ്ഡില്‍ ഇവരില്‍ നിന്നും 70.47 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്നു മയക്കുമരുന്ന് എത്തിച്ച് എറണാകുളം, കാക്കനാട്, കൊച്ചി എന്നിവിടങ്ങളിലെ റിസോട്ടുകളിലും അപ്പാര്‍ട്ടുമെന്റുകളിലും താമസിച്ച് യുവാക്കളെ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തി വരികയായിരുന്നു സംഘമെന്ന് എക്‌സൈസ് പറഞ്ഞു.
എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ശ്രീരാജിന്റെ നിര്‍ദേശാനുസരണം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ പി പ്രമോദും സംഘവും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) ഒ എന്‍ അജയകുമാര്‍, പ്രിവന്റീവ് ഓഫിസര്‍(ഗ്രേഡ്)മാരായ സതീഷ് ബാബു, ആഷ്ലി, സിവില്‍ എക്‌സൈസ് ഓഫിസര്‍ മോഹനന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ സജിത എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
ALSO READ: തമിഴ്‌നാട്ടില്‍ കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു





