നിരവധി ക്രിമിനല്‍ കേസുകളിലും മോഷണക്കേസുകളിലും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകന് കൊലപാതകം, കവര്‍ച്ച തുടങ്ങി 50ഓളം കേസുകളില്‍ പ്രതിയാണ്. കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുമായിരുന്നു കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ പ്രതിയുടെ വേഷം.
|
തിങ്കളാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. തമിഴ്നാട് പോലീസിന് കൈമാറിയ പ്രതിയെ തിരികെ എത്തിക്കുന്നതിനിടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്തു നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ജയിലിന് തൊട്ടടുത്തുവെച്ച് ഇയാള്‍ മൂത്രമൊഴിക്കണമെന്ന് പറയുകയും ഇതിനായി പോലീസ് വാഹനം നിര്‍ത്തിയപ്പോള്‍ പോലീസിനെ വെട്ടിച്ച് അടുത്തുള്ള മതില് ചാടി രക്ഷപ്പെടുകയുമായിരുന്നു എന്നാണ് വിവരം. ഇയാള്‍ക്കായി തൃശൂര്‍ നഗരത്തില്‍ പോലീസ് വ്യാപക പരിശോധന നടത്തുകയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


