03
Nov 2025
Tue
03 Nov 2025 Tue
mother and step father sentenced for 180 years and 12 lakh rupees fine

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യംനല്‍കി പീഡിപ്പിച്ച അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം തടവും 11.75 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം സ്വദേശിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ശിക്ഷാവിധി. 2019ലാണ് കേസിനാസ്പദമായ സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2019 മുതല്‍ 2021 വരെ രണ്ട് വര്‍ഷമാണ് കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചത്. പോക്‌സോ, ബലാത്സംഗം, സംരക്ഷണ ബാധ്യതയുള്ളവര്‍ തന്നെ പീഡിപ്പിക്കല്‍, തുടര്‍ച്ചയായ ലൈംഗിക പീഡനം, നഗ്‌ന വിഡിയോകള്‍ കാണിച്ചും മദ്യം നല്‍കിയും പീഡിപ്പിക്കല്‍, പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞ സാഹചര്യത്തിലാണ് അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചത്. അഡ്വ. സോമസുന്ദരന്‍ ആയിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.

ALSO READ: വളാഞ്ചേരിയില്‍ ടോറസ് ലോറിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവതി മരിച്ചു