16
Nov 2025
Thu
16 Nov 2025 Thu
Sabarimala gold theft

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റില്‍. കേസില്‍ അറസ്റ്റിലാവുന്ന നാലാമത്തെയാളാണ് ഏഴാം പ്രതിയായ കെ എസ് ബൈജു. തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ നിന്നാണ് ഇയാളെ അന്വേഷണസംഘം പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2019ല്‍ സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടുമ്പോഴും തിരികെ സന്നിധാനത്തെത്തിച്ചപ്പോഴും ബൈജു തിരുവാഭരണം കമ്മീഷണര്‍ ആയിരുന്നു. എന്നാല്‍ സ്വര്‍ണപ്പാളികള്‍ ഇവിടെ നിന്നു കൊണ്ടുപോവുന്ന സമയം ഇയാള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇതില്‍ ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലന്‍സ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ALSO READ: അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന മുത്തശ്ശി അറസ്റ്റില്‍