15
Nov 2025
Wed
15 Nov 2025 Wed
actor Govinda

Actor Govinda collapses at home മുംബൈ: പ്രമുഖ ഹിന്ദി നടന്‍ ഗോവിന്ദയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച പുലര്‍ച്ച വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ജുഹുവിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഗോവിന്ദക്ക് ആവശ്യമായ മരുന്നുകള്‍ നല്‍കിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ലളിത് ബിന്‍ഡാലിനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒട്ടേറെ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ് കുടുംബം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി ഗോവിന്ദയുടെ കാലിന് പരിക്കേറ്റിരുന്നു. ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വെടിയുണ്ട പുറത്തെടുത്തത്.

ALSO READ: ‘ഇതൊരു സന്ദേശം നല്‍കാന്‍ പറ്റിയ നല്ല രാവിലെയാണ്’; ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ യുഎപിഎ കേസില്‍ മുസ്ലിം യുവാവിന് ജാമ്യം നിഷേധിച്ച് സുപ്രിം കോടതി

1986 -ല്‍ ലവ് 86 എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 90 കളില്‍ ബോളിവുഡിലെ ഒന്നാം നിര സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായിരുന്നു. 130ലധികം ചിത്രങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. പങ്കാളി, ദുല്‍ഹെ രാജ, ആന്‍ഖെന്‍, രാജ ബാബു, ദീവാന മസ്താന, കൂലി നമ്പര്‍ 1, ഹസീന മാന്‍ ജായേഗി, ഭാഗം ഭാഗ് എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ ജനപ്രിയമാക്കി.

2019 ല്‍ പുറത്തിറങ്ങിയ രംഗീല രാജയാണ് അവസാന ചിത്രം. ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു ഇത്. എന്നാല്‍, അദ്ദേഹത്തിന്റെ നിലവിലെ ആസ്തി ഏകദേശം 150 മുതല്‍ 170 കോടി രൂപയാണ്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ നിന്നും ബ്രാന്‍ഡ് പരസ്യങ്ങളില്‍ നിന്നുമാണ് വരുമാനം.