13
Nov 2025
Thu
13 Nov 2025 Thu
gold price kerala today

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വമ്പന്‍ കുതിപ്പ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവിലയുള്ളത്. പവന് ഒറ്റയടിക്ക് 1680 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണവില വീണ്ടും 93,000 കടന്നിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നത്തെ വില
24 കാരറ്റ്
ഗ്രാമിന് 229 രൂപ കൂടി 12,780
പവന് 1,832 രൂപ കൂടി 1,02,240

22കാരറ്റ്
ഗ്രാമിന് 210 രൂപ കൂടി 11,715
പവന് 1,680 രൂപ കൂടി 93,720

18 കാരറ്റ്
ഗ്രാമിന് 172 രൂപ കൂടി 9,585
പവന് 1,376 രൂപ കൂടി 76,680

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് 5നാണ്. 89,080 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന് നിരക്ക് ഇന്നാണ് രേഖപ്പെടുത്തിയത്.

നവംബര്‍ മാസത്തെ ഇതുവരെയുള്ള നിരക്കുകള്‍ നോക്കാം: നവംബര്‍ 1- 90,200, നവംബര്‍ 2- 90,200, നവംബര്‍ 3- 90,320, നവംബര്‍ 4- 89,800, നവംബര്‍ 5- 89,080, നവംബര്‍ 6- 89,400, നവംബര്‍ 6- 89,880, നവംബര്‍ 7- 89,480, നവംബര്‍ 8- 89,480, നവംബര്‍ 9- 89,480, നവംബര്‍ 10- 90,360, നവംബര്‍ 10- 90,800, നവംബര്‍ 11- 92,600, നവംബര്‍ 11- 92,280, നവംബര്‍ 12- 92,040, നവംബര്‍ 13- 93,720.