30
Jun 2026
Fri
30 Jun 2026 Fri

11.82 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി മലയാളി മോഡല്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. 28കാരിയായ ഹര്‍ഷ സണ്ണിയാണ് പിടിയിലായത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 11 കിലോഗ്രാം കഞ്ചാവാണ് യുവതിയുടെ കൈയിലുണ്ടായിരുന്നത്. ബാങ്കോക്കില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കഴിഞ്ഞദിവസം രാത്രിയാണ് ഹര്‍ഷ കഞ്ചാവുമായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവതിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത കണ്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് അതിവിദഗ്ധമായി ട്രോളി ബാഗില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് കണ്ടെത്തിയത്. 2025ലെ മിസിസ് കേരള മല്‍സരാര്‍ഥിയാണ് ഹര്‍ഷ സണ്ണി.

ALSO READ: അഭയകേന്ദ്രത്തിലെ വയോധികമാരെ ക്രൂരമായി പീഡിപ്പിച്ച സ്ഥാപനയുടമ അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക