12
Jun 2026
Fri
12 Jun 2026 Fri
ACCIDENT SHASTHAMKOTTA

കൊല്ലം: റീല്‍സ് ചിത്രീകരണത്തിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുനാഗപ്പള്ളി കാട്ടില്‍ക്കടവ് മരുതൂര്‍ക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അരവിന്ദും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നു മൂന്ന് ബൈക്കുകളിലായി റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അശ്രദ്ധമായി ബൈക്കുകള്‍ ഓടിക്കുന്നതിനിടെ ഹാന്‍ഡിലുകള്‍ തമ്മില്‍ തട്ടി രണ്ട് ബൈക്കുകളുടെ നിയന്ത്രണം വിടുകയായിരുന്നു. ഒരു ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മറ്റൊരെണ്ണം സമീപത്തെ ടൈല്‍സ് കടയുടെ ഗോഡൗണിലേക്കും ഇടിച്ചു കയറുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ 3 യുവാക്കളെ ശാസ്താംകോട്ട ഭരണിക്കാവ്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെങ്കിലും അരവിന്ദിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.