29
Jun 2026
Fri
29 Jun 2026 Fri
MRZ Gang issue will investigate Kerala Police

സാമൂഹിക മാധ്യമങ്ങളിലൂടെ ഗുരുതര വെളിപ്പെടുത്തലുകളും പ്രത്യാരോപണങ്ങളുമായി തൊപ്പി ഗ്യാങ് രംഗത്തുവന്നതിനു പിന്നാലെ സംഘത്തിനെതിരേ അന്വേഷണത്തിനുത്തരവിട്ട് സംസ്ഥാന പോലീസ് മോധാവി റവാഡ ചന്ദ്രശേഖര്‍. പോക്‌സോ വകുപ്പിനു കീഴില്‍ വരുന്ന പീഡനം, മയക്കുമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, സൈബര്‍ കുറ്റകൃത്യങ്ങള്‍, മാനസിക-ശാരീരിക പീഡനങ്ങള്‍ തുടങ്ങിയ ആരോപണങ്ങളാണ് അന്വേഷിക്കുക. സൈബര്‍ ഓപറേഷന്‍സ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണച്ചുമതല. തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനും എംആര്‍സി എന്ന തൊപ്പിയുടെ ഗ്യാങ് അംഗങ്ങള്‍ക്കുമെതിരേയാണ് അന്വേഷണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിഹാദിന്റെ ഗ്യാങ്ങിലുണ്ടായിരുന്നവര്‍ മൂന്നുമാസം മുമ്പ് പിരിഞ്ഞുപോവുകയും ഇരുകൂട്ടരും സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തുവരികയായിരുന്നു. തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം ചോദിച്ചതിനും മയക്കുമരുന്ന് ഉപയോഗിച്ചതിനും പ്രായപൂര്‍ത്തിയാവാത്തവരെ ലൈംഗികമായി ഉപയോഗിച്ചതിനുമാണ് ഇവരെ പുറത്താക്കിയതെന്ന് തൊപ്പി വെളിപ്പെടുത്തുമ്പോള്‍ പണം തരാതെ അടിവസ്ത്രം അടക്കം കഴുകിപ്പിക്കുകയും മുഖത്ത് ചവിട്ടുകയും ചെയ്തുവെന്ന് ഗ്യാങില്‍ നിന്നു പുറത്തുപോയവരും പറയുന്നു. ഗ്യാങ് അംഗങ്ങള്‍ക്കെതിരേ തൊപ്പി കഴിഞ്ഞദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു.
സാമൂഹിക മാധ്യമങ്ങളിലെ സംഘത്തിന്റെ വീഡിയോ പുറത്തുവന്നതോടെ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന ഇവര്‍ക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു.

ALSO READ: യുഎഇയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, വിസാ സേവനങ്ങള്‍ ജൂലൈ 1 മുതല്‍ നല്‍കുക പുതിയ കമ്പനി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക