12
Jun 2026
Fri
12 Jun 2026 Fri
19 year old girl dies after consuming rat poison

വിവാഹ നിശ്ചയത്തിനു പിന്നാലെ എലിവിഷം കഴിച്ച 19കാരി മരിച്ചു. കാസര്‍കോട് പയ്യങ്കി അബ്ദുല്‍റഹ്‌മാന്‍- ഫാത്തിമ ദമ്പതികളുടെ മകള്‍ മുബഷീറയാണ് മരിച്ചത്. കൈതക്കാട് അല്‍ വര്‍ദ വിമണ്‍സ് കോളജിലെ വിദ്യാര്‍ഥിനിയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂണ്‍ രണ്ടിനാണ് യുവതിയെ എലിവിഷം അകത്ത് ചെന്ന് നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികില്‍സയിലിരിക്കെ കഴിഞ്ഞദിവസം മരിക്കുകയായിരുന്നു. സംഭവത്തില്‍ ചന്തേര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ: 11.82 കോടി രൂപയുടെ കഞ്ചാവുമായി മലയാളി മോഡല്‍ മുംബൈയില്‍ പിടിയില്‍