11
Nov 2025
Sat
11 Nov 2025 Sat
kashmir police station blast

ശ്രീനഗറിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. നേരത്തെ ഫരീദാബാദില്‍ പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പോലീസ് സ്‌റ്റേന്‍ കത്തിയമര്‍ന്നു. തഹസീല്‍ദാറും പോലീസുകാരും കൊല്ലപ്പെട്ടു. 360 കിലോയോളം അമോണിയം നൈട്രേറ്റാണ് ഫരീദാബാദില്‍ നിന്ന് പിടികൂടിയിരുന്നത്. ഇതില്‍ ഒരു ഭാഗം ഫോറന്‍സിക് പരിശോധന്ക്കായി മാറ്റിയിരുന്നു.

പരിക്കേറ്റവരെ ഉടന്‍ തന്നെ ആര്‍മി 92 ബേസ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഒരു പോലീസ് ഉദ്യോഗസ്ഥന്‍, ഒരു മജിസ്ട്രേറ്റ്, ഫോറന്‍സിക് സംഘാംഗങ്ങള്‍ തുടങ്ങിയവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപോര്‍ട്ട്.

ALSO READ: ക്രൂരമായി ബലാല്‍സംഗം ചെയ്തു; നായയെ കൊണ്ട് പോലും ലൈംഗികമായി പീഡിപ്പിച്ചു; ഇസ്രായേല്‍ തടവിലെ അനുഭവം വിവരിച്ച് ഫലസ്തീന്‍ യുവതി

‘ഡോക്ടര്‍ ടെറര്‍’ കേസുമായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനാണ് നൗഗാം. പ്രദേശത്ത് പ്രത്യക്ഷപ്പെട്ട ജെയ്ഷ്-ഇ-മുഹമ്മദിന്റെ പോസ്റ്ററുകള്‍ക്ക് പിന്നിലെ ശൃംഖല പുറത്തുകൊണ്ടുവന്നത് നൗഗാം സ്റ്റേഷന്‍ ഹൗസ് ഓഫീസറാണ്. ഈ പോസ്റ്ററുകളാണ് ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ പ്രൊഫഷണലുകള്‍ ഉള്‍പ്പെട്ട സംഘത്തെ പുറത്തുകൊണ്ടു വന്നത്. ഇത് വലിയ അളവിലുള്ള സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുക്കുന്നതിനും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്യുന്നതിനും കാരണമായി.