ഹിയര്‍ യുവര്‍ സ്റ്റോറിയുടെ രചയിതാവ് ജെഫറി മേസണ്‍ 44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയില്‍. എന്റെ പുസ്തകങ്ങളുടെ ലക്ഷ്യങ്ങള്‍ എന്ന പേരില്‍ അദ്ദേഹം വായനക്കാരുമായി സംവദിക്കുകയും ചെയ്തു. ഡാഡ്, ഐ വാണ്ട് ടു ഹിയര്‍ യുവര്‍ സ്റ്റോറി ആണ് അദ്ദേഹത്തിന്റെ ആദ്യ പുസ്തകം. ഡിജിറ്റല്‍ കാലത്തും തനിക്ക് പേനകളോടും കടലാസുകളോടും കൂറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മുത്തശ്ശിയുടെ കൈപ്പടയിലുള്ള പാചകകുറിപ്പുകള്‍ നോക്കി ഭക്ഷണമുണ്ടാക്കുമ്പോള്‍ അവരുടെ സാമീപ്യം തനിക്ക് അനുഭവിക്കാനാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
ജെഫറി മേസണ്‍ സംസാരിക്കുമ്പോള്‍, വര്‍ഷങ്ങളോളം മറ്റുള്ളവരുടെ കഥകള്‍ കേട്ടുകൊണ്ടിരുന്ന ഒരാളുടെ അളവറ്റ ഊഷ്മളതയോടെയാണ് അത് അനുഭവപ്പെടുന്നത്. ”എന്റെ പുസ്തകങ്ങളുടെ ലക്ഷ്യം, നിങ്ങളുടെ ജീവിതകഥ പങ്കുവെക്കുകയും സംരക്ഷിക്കുകയും ചെയ്യുക, നിങ്ങളുമായി പരസ്പരം ബന്ധം സ്ഥാപിക്കുക എന്നതാണ്” എന്ന് 44-ാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ (ടകആഎ) അദ്ദേഹം സദസ്സിനോട് പറഞ്ഞു.





