29
Nov 2025
Fri
29 Nov 2025 Fri
Yuvamorcha leader detained over beating woman stayed with him

കൊച്ചി മരടിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ ക്രൂരമായി മർദ്ദിച്ചതിന് യുവമോർച്ചാ നേതാവ് പിടിയിൽ. യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവനാണ് പിടിയിലായത്. മൊബൈലിന്റെ ചാർജർ കേബിൾ ഉപയോഗിച്ചായിരുന്നു ഇയാൾ യുവതിയെ പൊതിരെ തല്ലിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവതിയെ മർദ്ദിച്ച ശേഷം ​ഗോപു ഇവരെ കാണാനില്ലെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഇതിനു പിന്നാലെ സ്റ്റേഷനിലെത്തിയ യുവതി ഗോപു തന്നെ ആക്രമിച്ച വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് പോലീസ് ഗോപുവിനെ പിടികൂടിയത്.

യുവതിയെ ഉടൻ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കും. ഗോപു പതിവായി തന്നെ മർദ്ദിച്ചിരുന്നുവെന്നാണ് യുവതിയുടെ മൊഴി.

ALSO READ: എസ്‌ഐആറില്‍ തല്‍ക്കാലം സ്റ്റേ ഇല്ല; ഹരജികളില്‍ 26ന് വിശദമായി വാദം കേള്‍ക്കും

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക