10
Nov 2025
Wed
10 Nov 2025 Wed
2 kids dies after auto rickshaw over turned in Pathanamthitta

സ്‌കൂള്‍ കുട്ടികളുമായി പോകവെ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി ഉയര്‍ന്നു. പത്തനംതിട്ട കോന്നി തൂമ്പാക്കുളത്താണ് സംഭവം. ആദിലക്ഷ്മിയെന്ന ഏഴുവയസ്സുകാരിയാണ് ആദ്യം മരിച്ചത്. മറിഞ്ഞ ഓട്ടോയില്‍ നിന്ന് തെറിച്ച് തോട്ടില്‍വീണ നാലുവയസ്സുകാരന്‍ യദുകൃഷ്ണനെ കണ്ടെത്തുന്നത് രാത്രിയോടെയാണ്. അഞ്ച് കുട്ടികളാണ് വാഹനത്തിലുള്ളതെന്നായിരുന്നു ആദ്യ നിഗമനം. ഡ്രൈവറെയും അഞ്ചു കുട്ടികളെയും ആശുപത്രിയിലെത്തിച്ച് ഏറെ വൈകിയാണ് യദുകൃഷ്ണനെ കാണാനില്ലെന്ന് അറിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫയര്‍ഫോഴ്‌സ് യൂനിറ്റ് അടക്കം അപകടസ്ഥലത്ത് എത്തി ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് യദുവിന്റെ മൃതദേഹം തോട്ടില്‍ നിന്നു കണ്ടെത്തിയത്. പത്തനംതിട്ട കരുമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പെട്ടത്. പാമ്പിനെ കണ്ട് ഡ്രൈവര്‍ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ് മറിഞ്ഞതെന്നാണ് വിവരം.

ALSO READ: ഹരീഷ് കണാരനെ സിനിമകളില്‍ നിന്ന് കാണാതായതിനു പിന്നില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുടെ ചതി; തുറന്നുപറച്ചിലില്‍ വിവാദം പുകയുന്നു