03
Dec 2025
Fri
03 Dec 2025 Fri
man dies after bike fell on drainage pit

ബൈക്ക് കുഴിയില്‍ വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം കരകുളം ഏണിക്കര സ്വദേശി ആകാശ് മുരളി(30)ആണ് മരിച്ചത്. വെള്ളി പുലര്‍ച്ചെ ഒന്നോടെയാണ് അപകടം. ടെക്‌നോപാര്‍ക്കിലെ ജോലി കഴിഞ്ഞ് മടങ്ങി വരവെ യുവാവും ബൈക്കും പരവൂര്‍കോണത്ത് ഡ്രെയിനേജിനായെടുത്ത കുഴിയിലേക്കു വീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുലര്‍ച്ചെ ആയതിനാല്‍ അപകടം നടന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന് കിടക്കുകയായിരുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. നാലുവരിപ്പാതയുടെ നിര്‍മാണത്തിന്റെ ഭാഗമായാണ് കലുങ്ക് പണി നടക്കുന്നത്. ആകാശിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ALSO READ: മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍