അടുത്ത വര്‍ഷം മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പ് കാല്‍പ്പന്ത് മാമാങ്കത്തിനുള്ള ഗ്രൂപ്പ് ചിത്രം തെളിഞ്ഞു. മുന്‍ ചാമ്പ്യന്മാരായ ബ്രസീലും കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയും ഗ്രൂപ്പ് സിയിലാണ്. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ഗ്രൂപ്പ് ജെയിലും. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ഡന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
|
വാഷിങ്ടണിലെ കെന്നഡി സെന്ററിലാണ് ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പ് നടന്നത്. ഇതാദ്യമായി 48 ടീമുകളാണ് ജൂണ്‍, ജൂലൈ മാസങ്ങളില്‍ യു.എസ്, മെക്‌സികോ, കാനഡ രാജ്യങ്ങള്‍ ആതിഥ്യമരുളുന്ന ആഗോള പോരാട്ടത്തിന് ഇറങ്ങുന്നത്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമും മുന്‍ താരങ്ങളും നറുക്കെടുപ്പ് ചടങ്ങില്‍ പങ്കെടുത്തു.
ലോക ഫുട്ബാള്‍ ഭരണസമിതിയായ ഫിഫ ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിച്ച ‘ഫിഫ പീസ് പ്രൈസ്’ ചടങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമ്മാനിച്ചു. മെഡലും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം.
ലോകത്തെ വിവിധ യുദ്ധങ്ങള്‍ അവസാനിപ്പിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തതിന്റെ അംഗീകാരമായാണ് പീസ് പ്രൈസ് ട്രംപിന് സമ്മാനിക്കുന്നതെന്ന് ഇന്‍ഫാന്റിനോ പറഞ്ഞു.
42 ടീമുകളാണ് ഇതുവരെ ലോക കപ്പിന് യോഗ്യത നേടിയത്. ബാക്കി ആറെണ്ണത്തെ കണ്ടെത്താന്‍ പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കാനിക്കുന്നതേയുള്ളൂ. യൂറോപ്പില്‍നിന്ന് നാലും ഇന്റര്‍കോണ്ടിനന്റല്‍ പ്ലേ ഓഫ് വഴി രണ്ടും ടീമുകളാണ് എത്താനുള്ളത്. യൂറോപ്യന്‍ പ്ലേഓഫില്‍ 16 ടീമുകളാണ് കളിക്കുന്നത്. മറ്റു വന്‍കരകളില്‍നിന്നുള്ള ആറു ടീമുകള്‍ ഇന്റര്‍കോണ്ടിനന്റല്‍ പ്ലേ ഓഫിലുമുണ്ട്.
ഗ്രൂപ്പ് എ
മെക്‌സിക്കോ
ദക്ഷിണാഫ്രിക്ക
ദക്ഷിണ കൊറിയ
യുവേഫ പാത്ത് ഡി
ഗ്രൂപ്പ് ബി
കാനഡ
യുവേഫ പാത്ത് എ
ഖത്തര്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
ഗ്രൂപ്പ് സി
ബ്രസീല്‍
മൊറോക്കോ
ഹെയ്തി
സ്‌കോട്ട്‌ലന്‍ഡ്
ഗ്രൂപ്പ് ഡി
യു.എസ്.എ
പരഗ്വേ
ആസ്‌ട്രേലിയ
യുവേഫ പാത്ത് സി
ഗ്രൂപ്പ് ഇ
ജെര്‍മനി
കുറസാവോ
എക്വഡോര്‍
ഐവറി കോസ്റ്റ്
ഗ്രൂപ്പ് എഫ്
നെതര്‍ലന്‍ഡ്‌സ്
ജപ്പാന്‍
യുവേഫ പാത്ത് ബി
തുനീഷ്യ
ഗ്രൂപ്പ് ജി
ബെല്‍ജിയം
ഈജിപ്ത്
ഇറാന്‍
ന്യൂസിലന്‍ഡ്
ഗ്രൂപ്പ് എച്ച്
സ്‌പെയിന്‍
കേപ് വെര്‍ഡെ
ഉറുഗ്വായ്
സൗദി അറേബ്യ
ഗ്രൂപ്പ് ഐ
ഫ്രാന്‍സ്
സെനഗാള്‍
ഇന്റര്‍കോണ്ടിനന്റല്‍ പാത്ത് 2
നോര്‍വേ
ഗ്രൂപ്പ് ജെ
അര്‍ജന്റീന
അള്‍ജീരിയ
ഓസ്ട്രിയ
ജോര്‍ഡന്‍
ഗ്രൂപ്പ് കെ
പോര്‍ചുഗല്‍
ഇന്റര്‍കോണ്ടിനന്റല്‍ പാത്ത് 1
കൊളംബിയ
ഉസ്ബകിസ്താന്‍
ഗ്രൂപ്പ് എല്‍
ഇംഗ്ലണ്ട്
ക്രൊയേഷ്യ
ഘാന
പാനമ
പ്ലേ ഓഫ് മത്സരങ്ങള്‍;
യുവേഫ പ്ലേ ഓഫ് എ: ഇറ്റലി, വെയില്‍സ്, ബോസ്‌നിയ-ഹെര്‍സഗോവിന, വടക്കന്‍ അയര്‍ലന്‍ഡ്
യുവേഫ പ്ലേ ഓഫ് ബി: യുക്രെയ്ന്‍, പോളണ്ട്, അല്‍ബേനിയ, സ്വീഡന്‍
യുവേഫ പ്ലേ ഓഫ് സി: തുര്‍ക്കി, സ്ലൊവാക്യ, കൊസോവോ, റൊമാനിയ
യുവേഫ പ്ലേ ഓഫ് ഡി: ഡെന്‍മാര്‍ക്ക്, ചെക്ക് റിപ്പബ്ലിക്, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, നോര്‍ത്ത് മാസിഡോണിയ
ഫിഫ പ്ലേ ഓഫ് 1: ഡിആര്‍ കോംഗോ, ജമൈക്ക, ന്യൂ കാലിഡോണിയ
ഫിഫ പ്ലേ ഓഫ് 2: ഇറാഖ്, ബൊളീവിയ, സുരിനാം





