സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ ഇന്‍ഡിഗോയുടെ നടപടിയില്‍ യാത്രികര്‍ വലഞ്ഞതോടെ മറ്റ് എയര്‍ലൈനുകള്‍ ടിക്കറ്റുകള്‍ക്ക് അമിത നിരക്ക് ഈടാക്കുന്നതില്‍ നടപടിയുമായി കേന്ദ്രം. വിമാനയാത്രാ നിരക്കുകള്‍ക്ക് പരിധി നിശ്ചയിച്ചിരിക്കുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം.
|
500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് പരമാവധി 7500 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 1000 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 12000 രൂപയേ ഈടാക്കാവൂ. 1000 മുതല്‍ 1500 കിലോമീറ്റര്‍ വരെ 15000 രൂപയും ഇതിനു മുകളിലേക്കുള്ള ദൂരങ്ങള്‍ക്ക് 18000 രൂപയും മാത്രമേ ഈടാക്കാവൂ എന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
എയര്‍ലൈന്‍ കമ്പനിയില്‍ നിന്ന് നേരിട്ട് ടിക്കറ്റ് എടുത്താലും തേര്‍ഡ് പാര്‍ട്ടി സൈറ്റുകള്‍ മുഖേന ടിക്കറ്റെടുത്താലും ഈ നിരക്കേ ഈടാക്കാവൂ എന്നും മന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
ALSO READ: കണ്ണൂരില്‍ വീടിനുള്ളില്‍ രാജവെമ്പാല കയറി; വീട്ടുകാരുടെ ജീവന്‍ രക്ഷിച്ചത് കുഴമ്പ് കുപ്പി





