പനാജി: ഗോവയിലെ നിശാ ക്ലബില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ 23 മരിച്ചു. അര്‍പോറ ഗ്രാമത്തിലെ റസ്റ്ററന്റിനൊപ്പം പ്രവര്‍ത്തിച്ച നിശാ ക്ലബിലാണ് ദാരുണ സംഭവമുണ്ടായത്.
|
മരിച്ചവരില്‍ 20 പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവരില്‍ കൂടുതലും പ്രദേശവാസികളായ ജീവനക്കാരാണ്. നാല് വിദേശ വിനോദ സഞ്ചാരികളും മരിച്ചതായി റിപ്പോര്‍ട്ട്. പൊള്ളലേറ്റും കനത്ത പുകയില്‍ ശ്വാസംമുട്ടിയുമാണ് മരണം.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎല്‍എ മൈക്കല്‍ ലോബോയും സ്ഥലത്തെത്തി. അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിപ്പിച്ചതിന് നിശാക്ലബ്ബിന്റെ നടത്തിപ്പുകാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവരില്‍ മൂന്ന് വിനോദസഞ്ചാരികളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ മൂന്നുപേര്‍ പൊള്ളലേറ്റും മറ്റുള്ളവര്‍ തീപ്പിടിത്തവും പുകയും മൂലം ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.





