12
Dec 2025
Sun
12 Dec 2025 Sun
Smriti Mandana calls off her wedding with Palash

പലാഷ് മുച്ചാലുമായി നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു സ്മൃതി ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞമാസം നടക്കേണ്ട വിവാഹച്ചടങ്ങ് അവസാന നിമിഷം നീട്ടിവയ്ക്കുകയായിരുന്നു. അഞ്ചുവര്‍ഷം നീണ്ട ബന്ധത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹത്തിനടുത്തുവരെയെത്തിയത്. നവംബര്‍ 23നായിരുന്നു വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പലാഷിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നതിന്റെ ചാറ്റ് റെക്കോഡുകള്‍ അടക്കം ഇതിനിടെ പുറത്തുവരികയും വിവാഹം നീട്ടിവയ്ക്കുകയുമായിരുന്നു. ഇതിനു പിന്നാലെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയെ ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. പലാഷും ചികില്‍സ തേടിയിരുന്നു.

ALSO READ: പേരക്കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി മുത്തശ്ശി പുനലൂര്‍ പോലീസില്‍; രണ്ടുവയസ്സുകാരിയെ കൊന്ന അമ്മയും മൂന്നാം ഭര്‍ത്താവും പിടിയില്‍