19
Dec 2025
Sat
19 Dec 2025 Sat
woman and her third husband caught for killing her daughter

കൊല്ലം പുനലൂരില്‍ മകളെ കൊന്ന അമ്മയും മൂന്നാം ഭര്‍ത്താവും പിടിയില്‍. കുഞ്ഞിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി മുത്തശ്ശി പുനലൂര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുഞ്ഞിന്റെ അമ്മ കലാസൂര്യയെയും മൂന്നാം ഭര്‍ത്താവ് കണ്ണനെയും തമിഴ്നാട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തമിഴ്നാട്ടില്‍ വച്ചായിരുന്നു സംഭവം. കുഞ്ഞിനെ കാണാതായതോടെ കലാസൂര്യയുടെ മാതാവ് പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് കലാസൂര്യയെ വിളിച്ചു വരുത്തി ചോദ്യം ചെയ്‌തെങ്കിലും പരസ്പര വിരുദ്ധമായ മറുപടികളാണ് നല്‍കിയത്. സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകവിവരം വ്യക്തമായത്.

കുറച്ച് കാലമായി കലാസൂര്യ തമിഴ്നാട്ടിലുള്ള കണ്ണന്‍ എന്നയാളുടെ കൂടെയായിരുന്നു താമസം. കണ്ണന്‍ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് യുവതി വെളിപ്പെടുത്തിയത്. കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്യാന്‍ കലാസൂര്യയും കൂടി. തുടര്‍ന്ന് പോലീസ് കലാസൂര്യയുമായി മധുരയില്‍ എത്തി.
കണ്ണന്‍ ജോലി ചെയ്തിരുന്ന കോഴിഫാമില്‍ വച്ചായിരുന്നു കൊലപാതകം. തുടര്‍ന്ന് തമിഴ്‌നാട് ചിക്കാനുരുണി പോലീസിന്റെ സഹായത്തോടെ കണ്ണനെ പിടികൂടി. തുടര്‍ന്ന് തമിഴ്‌നാട് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ALSO READ: വാല്‍പാറയില്‍ നാലുവയസ്സുകാരനെ പുലി കൊന്നു