24
Dec 2025
Sun
24 Dec 2025 Sun
Khalid al Ameri confirms dating with Sunaina Yella

ഇന്ത്യന്‍ അഭിനേത്രി സുനൈന യെല്ലയുമായി പ്രണയം സ്ഥിരീകരിച്ച് യുഎഇ ഇന്‍ഫ്‌ളുവന്‍സര്‍ ഖാലിദ് അല്‍ അമീരി. സുനൈനയുടെ കൈ കോര്‍ത്തുള്ള മിറര്‍ സെല്‍ഫി ചിത്രം പങ്കുവച്ചാണ് ഖാലിദ് അല്‍ അമീരി ഇരുവരും തമ്മിലുള്ള പ്രണയഗോസിപ്പുകള്‍ക്ക് വിരാമമിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2024 ജൂണിലായിരുന്നു ഖാലിദ് അല്‍ അമീരിയും സുനൈനയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചുതുടങ്ങിയത്. പുരുഷന്റെ കൈയ്ക്കുള്ളില്‍ തന്റെ കൈ വച്ചിരിക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചായിരുന്നു സുനൈന ഇത്തരമൊരു ചര്‍ച്ചയ്ക്കു വഴിമരുന്നിട്ടത്. വിവാഹനിശ്ചയത്തിന്റെ ഭാഗമായി അണിഞ്ഞ മോതിരങ്ങള്‍ ഉള്ള പുരുഷന്റെയും സ്ത്രീയുടെയുംകൈകള്‍ ഉള്ള ഫോട്ടോ പിന്നീട് ഖാലിദും പങ്കുവച്ചു. സുനൈനയുടെ സാമൂഹിക മാധ്യമപോസ്റ്റുകള്‍ പലതും ഖാലിദും പിന്നീട് ഷെയര്‍ ചെയ്യുകയുണ്ടായി.

2005ലെ തെലുഗു ചിത്രം കുമാര്‍ വെഴ്‌സസ് കുമാരിയിലൂടെയാണ് സുനൈന സിനിമയിലെത്തിയത്. 2008ല്‍ കാതലില്‍ വിഴുന്തേന്‍ എന്ന തമിഴ് സിനിമയിലും സുനൈന വേഷമിട്ടു. പിന്നീട് കന്നഡ, മലയാളം സിനിമകളുടെയും ഭാഗമായ സുനൈന ഇതിനകം 25ലേറെ ചിത്രങ്ങളിലാണ് അഭിനയിച്ചത്. ു

ALSO READ: ജമാഅത്തെ ഇസ് ലാമിയുമായി കൂടിക്കാഴ്ച നടത്തിയത് അവര്‍ ആവശ്യപ്പെട്ടതുകൊണ്ട്: മുഖ്യമന്ത്രി