03
Dec 2025
Thu
03 Dec 2025 Thu

വോ​ട്ട​ർ​മാ​രു​മാ​യി വ​ന്ന ജീ​പ്പ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. കോഴിക്കോട് ത​ല​യാ​ട് പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ലെ വോ​ട്ട​ർ​മാ​രു​മാ​യി വ​ന്ന ജീ​പ്പാണ് കാ​വും​പു​റം പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞത്.
ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. രാ​വി​ലെ പ​ത്തോടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ​യ​ല​ട മ​ണി​ചേ​രി കാ​വും​പു​റം മേ​ഖ​ല​ക​ളി​ൽ വാ​ഹ​ന സൗ​ക​ര്യം കു​റ​വാ​യ​തി​നാ​ൽ ജീ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാണ് വോ​ട്ട​ർ​മാ​രെ പോളിങ് ബൂത്തിലേക്ക് കൊ​ണ്ടു​വന്നിരുന്നത്.
പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ALSO READ: മലയാളി യുവാവ് ദുബയിൽ കടൽ തീരത്ത് മരിച്ച നിലയിൽ