സര്‍ട്ടിഫിക്കറ്റ് വിതരണച്ചടങ്ങിനിടെ ആയുഷ് ഡോക്ടറുടെ നിഖാബില്‍ പിടിച്ചുവലിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വേദിയിലുണ്ടായിരുന്ന ഉപ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തടയാന്‍ നോക്കിയപ്പോഴേക്കും അദ്ദേഹം യുവതിയുടെ നിഖാബില്‍ പിടിച്ചുവലിച്ചിരുന്നു.
|
പാട്‌നയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വച്ചായിരുന്നു നിതീഷ് കുമാര്‍ ആയുഷ്(ആയുര്‍വേദ, യോഗ ആന്‍ഡ് നാചുറോപതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി)നിയമന സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങാനെത്തിയ ഡോക്ടറെ അപമാനിച്ചത്. മുഖ്യമന്ത്രിയുടെ നീക്കം ഡോക്ടറും പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ പ്രതികരിക്കാന്‍ ശ്രമിക്കുന്നതിനു മുമ്പ് തന്നെ നിതീഷ് കുമാര്‍ നിഖാബില്‍ പിടിച്ചുവലിക്കുകയായിരുന്നു. ഡോക്ടറുടെ മുഖം കാണുന്നതിനായാണ് നിതീഷ് കുമാര്‍ നിഖാബില്‍ പിടിച്ചുവലിച്ചത്.
അതേസമയം നിതീഷ് കുമാറിന്റെ മാനസികനില വഷളായതിന്റെ തെളിവാണ് വേദിയില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സ്ത്രീകളോടുള്ള മുഖ്യമന്ത്രിയുടെ മനോഭാവമാണ് ഇതു വ്യക്തമാക്കിയതെന്ന് ആര്‍ജെഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു.
ALSO READ: അമ്മയും മകനും മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തില്‍ അന്വേഷണം തുടങ്ങി പോലീസ്





