12
Dec 2025
Tue
12 Dec 2025 Tue
complaint filed against Pottiye Kettiye song

ശബരിമലയിലെ സ്വര്‍ണക്കൊള്ള പ്രമേയമാക്കി രചിച്ച പോറ്റിയെ കേറ്റിയേ സ്വര്‍ണം നന്നായി മാറ്റിയേ സ്വര്‍ണം കട്ടവനാരാപ്പ സഖാക്കളാണേ അയ്യപ്പാ എന്നു തുടങ്ങിയ വരികളോടെയുള്ള ഗാനത്തിനെതിരേ ഡിജിപിക്ക് പരാതി. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു എന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നും കാണിച്ചാണ് പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേര്‍ത്തത് വേദനിപ്പിച്ചു. ഭക്തരെ അപമാനിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്ന പ്രസാദ് കുഴിക്കാല പാട്ട് പിന്‍വലിക്കണം എന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറില്‍ പ്രവാസിയായ മലയാളി ജി പി കുഞ്ഞബ്ദുല്ല രചിച്ച ഗാനം മലപ്പുറം പടിഞ്ഞാറുമുറി സ്വദേശി ഡാനിഷ് മുഹമ്മദാണ് ആലപിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ യുഡിഎഫ് വ്യാപകമായി ഈ ഗാനം ഉപയോഗിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി നേരിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പോറ്റിയേ കേറ്റിയേ ഗാനത്തിനെതിരേ തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പോലീസില്‍ പരാതി നല്‍കിയത്. ഗാനത്തിനെതിരേ നേരത്തേ സിപിഐഎം നേതാക്കളും രംഗത്തുവന്നിരുന്നു.

ALSO READ: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട രണ്ടു കോടി രൂപ നല്‍കാന്‍ ഫ്‌ളാറ്റും ഭൂമിയും വിറ്റ് ഐടി ജീവനക്കാരി