12
Dec 2025
Wed
12 Dec 2025 Wed
mattannur accident death

കണ്ണൂര്‍ മട്ടന്നൂരിലെ എടയന്നൂരില്‍ സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച് അമ്മയും രണ്ട് മക്കളും മരിച്ചു. മട്ടന്നൂര്‍ നെല്ലുന്നി ലോട്ടസ് ഗാര്‍ഡന്‍സിലെ നിവേദിത രഘുനാഥ്(44), മക്കളായ ഋത്വിക്(11), സാത്വിക്(9) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ വൈകീട്ട് ക്ഷേത്രത്തില്‍ ഉല്‍സവം കഴിഞ്ഞ് മടങ്ങുമ്പോള്‍, എടയന്നൂരില്‍ വച്ച് സ്‌കൂട്ടര്‍ എതിര്‍ ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിച്ചു. ചാലോട് നിന്ന് മട്ടന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ അടിഭാഗത്ത് കുടുങ്ങിയ സ്‌കൂട്ടറുമായി 50 മീറ്ററോളം കാര്‍ മുന്നോട്ടുനീങ്ങി.

കാറിനടിയില്‍ കുടുങ്ങിയ സാത്വികിനെ വാഹനം ഉയര്‍ത്തിയാണ് പുറത്തെടുത്തത്. നിവേദിത കാറിനടുത്തും ഋതിക്ക് റോഡരികിലും തെറിച്ചു വീണു.

ALSO READ: ലിബിയന്‍ സൈനിക മേധാവി തുര്‍ക്കിയില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വാത്വികും നിവേദയും ഇന്നലെ വൈകീട്ട് തന്നെ മരിച്ചു. രാത്രി 10 മണിയോടെയാണ് ഋഗ്വേദ് മരിച്ചത്.

ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും കാറിന്റെ മുന്‍ഭാഗവും തകര്‍ന്നു. കുറ്റിയാട്ടൂരില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിന് പോയ നിവേദയും കുട്ടികളും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടത്തില്‍പ്പട്ടത്.

കുഞ്ഞമ്പുവിന്റെയും കമലയുടെയും മകളാണ് മരിച്ച നിവേദിത. ഖത്തറില്‍ ജോലി ചെയ്യുന്ന കെപി രഘുനാഥാണ് ഭര്‍ത്താവ്. വൈഷ്ണവ് മൂത്ത മകനാണ്. സഹോദരി: ഗൗരി. ഉളിയില്‍ പടിക്കച്ചാല്‍ സ്വദേശികളായ ഇവര്‍ കുറച്ചുകാലമായി നെല്ലൂന്നിയിലാണ് താമസം. സംസ്‌കാരം ബുധനാഴ്ച 2.30ന് പൊറോറ നിദ്രാലയത്തില്‍.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക