01
Dec 2025
Mon
01 Dec 2025 Mon
6 year old girl drown in Kozhikkode

കോഴിക്കോട് കരിയാത്തുംപാറയില്‍ വിനോദയാത്രാസംഘത്തിലെ ആറുവയസ്സുകാരി പുഴയില്‍ മുങ്ങിമരിച്ചു. ഫറോഖ് ചുങ്കം വാഴപ്പുറ്റത്തറ വി പി ഹൗസില്‍ കെ ടി അഹമ്മദ്-പി കെ നസീമ ദമ്പതികളുടെ മകള്‍ അബ്‌റാറയാണ് മരിച്ചത്. ഫറോഖ് ചന്ത എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അബ്‌റാറ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച വൈകീട്ടോടെ കരിയാത്തുംപാറ ബീച്ച് മേഖലയില്‍ എത്തിയതായിരുന്നു കുട്ടിയടക്കമുള്ള സംഘം. നസീമ അടക്കമുള്ളവര്‍ പുഴയുടെ അരികിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടികള്‍ പുഴയില്‍ കുളിക്കാനിറങ്ങി. കുട്ടിയുടെ മുട്ടൊപ്പം വെള്ളമാണ് പുഴയിലുണ്ടായിരുന്നത്. ഇതിനിടെ കുട്ടി വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.

കുട്ടിയെ കരയ്‌ക്കെത്തിച്ചു പ്രഥമശുശ്രൂഷ നല്‍കി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹാരിസ് സഹോദരനാണ്. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുകാര്‍ക്ക് കൈമാറും.

ALSO READ: അബു ഉബൈദയടക്കം പ്രധാന നേതാക്കളുടെ മരണം സ്ഥിരീകരിച്ച് ഹമാസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക