01
Dec 2025
Mon
01 Dec 2025 Mon
Hamas officialy announced death of Abu obeida

അബു ഉബൈദയും മുഹമ്മദ് സിന്‍വാറുമടക്കം പ്രധാന നേതാക്കളുടെ മരണം സ്ഥിരീകരിച്ച് ഹമാസ്. തിങ്കളാഴ്ച പുറത്തുവിട്ട വീഡിയോ പ്രസ്താവനയിലാണ് ഹമാസ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്‌സ് ആണ് തങ്ങളുടെ വക്താവായിരുന്ന അബു ഉബൈദയുടെ മരണം സ്ഥിരീകരിച്ചത്. അബു ഉബൈദയുടെ പകരക്കാരന്റെ നിയമനവും അല്‍ഖസ്സാം ബ്രിഗേഡ്‌സ് പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഹമാസ് അബു ഉബൈദയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

ഹുദൈഫ സമീര്‍ അബ്ദുല്ല അല്‍ കഹ് ലൂത്ത് എന്നായിരുന്നു അബു ഉബൈദയുടെ യഥാര്‍ഥ നാമമെന്നും ഖസ്സാം ബ്രിഡേഡ്‌സിന്റെ പുതിയ വക്താവ് അറിയിച്ചു. അബു ഉബൈദയെ പോലെ മുഖം മറച്ചാണ് പുതിയ വക്താവും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ മെയിലാണ് ഇസ്രായേല്‍ സൈന്യം തങ്ങള്‍ മുഹമ്മദ് സിന്‍വാറിനെ വധിച്ചതായി അറിയിച്ചത്. മാസങ്ങള്‍ക്കു ശേഷം അബു ഉബൈദയെയും വധിച്ചതായി ഇസ്രായേല്‍ അവകാശപ്പെടുകയുണ്ടായി. റാഫ ബ്രിഗേഡ് മേധാവ് മുഹമ്മദ് ഷബന, ഹക്കം അല്‍ ഇസ്സി, റഈദ് സാദ് തുടങ്ങിയ നേതാക്കളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കി.

ALSO READ: മദ്യപരെ വിദഗ്ധമായി പറ്റിച്ചുവന്ന കണ്ണൂരിലെ ബാറിന് 25000 രൂപ പിഴ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക