Bengaluru bulldozer raj rehabilitation ബംഗളൂരു: യെലഹങ്കയില്‍ ബുള്‍ഡോസര്‍ രാജില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനെതിരെ വിദ്വേഷപ്രചാരണവുമായി ബി.ജെ.പി. കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് ‘മിനി ബംഗ്ലാദേശ്’ സൃഷ്ടിക്കുകയാണെന്ന് ബി.ശജ.പി നേതാവും പ്രതിപക്ഷ നേതാവുമായ ആര്‍. അശോക ആരോപിച്ചു. യെലഹങ്കയിലെ കൊഗിലു ലേഔട്ട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
|
‘മുഖ്യമന്ത്രി സിദ്ധരാമയ്യ വന്‍തോതിലുള്ള കൈയേറ്റങ്ങളെയും അനധികൃത കുടിയേറ്റങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ്. ഒരു വര്‍ഷം മുമ്പ് ഗൂഗ്ള്‍ മാപ്പില്‍ ഈ പ്രദേശത്ത് വീടുകളൊന്നും കാണിച്ചിരുന്നില്ല. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് ജനവാസ കേന്ദ്രങ്ങള്‍ ഉയര്‍ന്നുവന്നത്. ഇത്ര വേഗത്തില്‍ വൈദ്യുതി കണക്ഷനുകള്‍ എങ്ങനെ നല്‍കി. കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണാടകയില്‍ നിരവധി ബംഗ്ലാദേശികളെ സൃഷ്ടിക്കുകയാണ്. ഇത്രയും കാലം കന്നടിഗരെ വിഡ്ഢികളാക്കി. ഇപ്പോള്‍ സംസ്ഥാനത്ത് മിനി ബംഗ്ലാദേശ് നിര്‍മിക്കുന്നു. ഇവിടെ നാലു ലക്ഷത്തോളം ആളുകള്‍ക്ക് വൈദ്യുതിയില്ല. അതേസമയം, കൊഗിലു ചേരിയിലെ താമസക്കാര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള കേബ്ള്‍ വൈദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്’ -അദ്ദേഹം ആരോപിച്ചു.
ALSO READ: അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 62കാരന് 62 വര്‍ഷം തടവും 1.80 ലക്ഷം രൂപ പിഴയും
സംസ്ഥാനത്തെ നികുതിദായകര്‍ വൈദ്യുതിയില്ലാതെ ജീവിക്കുമ്പോള്‍ എങ്ങനെയാണ് ഇവര്‍ക്ക് വിലകൂടിയ കേബ്ള്‍ കണക്ഷനുകള്‍ ലഭിക്കുന്നത്? അവര്‍ സിദ്ധരാമയ്യയുടെ ബന്ധുക്കളാണോ? ആന്ധ്രപ്രദേശിലെ പെനുകൊണ്ടയില്‍നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്ന താമസക്കാര്‍ അവരുടെ പ്രായത്തെയും താമസ കാലയളവിനെയും കുറിച്ചുള്ള പരസ്പരവിരുദ്ധ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്.
ഏകദേശം 600 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഏതു നിയമപ്രകാരമാണ് സര്‍ക്കാര്‍ അനുവദിച്ചത്. വെള്ളപ്പൊക്ക ദുരിതബാധിതരെയും വിദ്യാഭ്യാസ മേഖലയെയും സര്‍ക്കാര്‍ അവഗണിക്കുമ്പോഴാ് ഇവിടെ കയ്യേറ്റക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ഫ്‌ളാറ്റ് അനുവദിച്ചതെന്നും അദ്ദേഹം ആരോപിച്ചു.





