ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ചയാളെ യുവതി വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലാണ് സംഭവം. ഇന്നലെ ഉച്ചയോടെ ബന്ദയിലെ മര്‍വാല്‍ ഗ്രാമത്തിലാണ് പതിനെട്ടുകാരി തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കനെ മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയത്.
സുഖ്രാജ് പ്രജാപതി (50) ആണ് കൊല്ലപ്പെട്ടത്.
|
കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച മഴുവും പോലീസ് കണ്ടെടുത്തു.
തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് കൊല്ലപ്പെട്ട സുഖ്രാജ് പ്രജാപതി തന്റെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും സ്വയം പ്രതിരോധിക്കുന്നതിനിടെയാണ് പ്രതി കൊല്ലപ്പെട്ടതെന്നും യുവതി പോലീസിനോട് പറഞ്ഞത്.
ALSO READ:ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി എൻ വാസു സുപ്രിം കോടതിയിൽ


