15
Jan 2026
Sat
15 Jan 2026 Sat
SDPI Congress alliance in Pune Municipal corporation election

പൂനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എസ്ഡിപിഐ സഖ്യം. ഇരുപാര്‍ട്ടികളും സംയുക്തമായാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. നാല് വാര്‍ഡുകളിലാണ് എസ്ഡിപിഐ മല്‍സരിക്കുന്നത്. ജനുവരി 15നാണ് ഇവിടെ തിരഞ്ഞെടുപ്പ്. 41 വാര്‍ഡുകളാണ് കോര്‍പറേഷനിലുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോണ്‍ഗ്രസ്, ശിവസേന(ഉദ്ധവ് താക്കറേ), ബിജെപി, എന്‍സിപി, എന്‍സിപി(എസ്പി)എന്നിവയാണ് മല്‍സരരംഗത്തുള്ള പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍. ജനുവരി 16നാണ് വോട്ടെണ്ണല്‍.

കേരളത്തില്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് ആയവരെ അടക്കം കോണ്‍ഗ്രസ് നേതൃത്വം രാജിവയ്പ്പിച്ചതിനു പിന്നാലെയാണ് മഹാരാഷ്ട്രയില്‍ നിന്ന് ഇരുപാര്‍ട്ടികളും സംയുക്തമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലെതിരേ പരാതിയുമായി അതിജീവിതയുടെ ഭര്‍ത്താവ്