24
Jan 2026
Sun
24 Jan 2026 Sun
kp aboobacker hasrath

കൊല്ലം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റും, വര്‍ക്കല ജാമിയ മന്നാനിയ ഇസ്ലാമിക് അക്കാദമിയുടെ പ്രിന്‍സിപ്പലുമായ പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ കെ.പി അബൂബക്കര്‍ ഹസ്രത്ത് (85) അന്തരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രമുഖ പണ്ഡിതനും ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുനാഥനുമായ കെ.പി അബൂബക്കര്‍ ഹസ്രത്ത്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക ആശയങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സംഘടനയുടെ വൈസ് പ്രസിഡന്റായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച അദ്ദേഹം, കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രസിഡന്റായിരുന്നു.

ഇസ്ലാമിക വിദ്യാഭ്യാസ രംഗത്ത് നവോത്ഥാനപരമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച ഹസ്രത്ത്, വര്‍ക്കല ജാമിയ മന്നാനിയയിലൂടെ നിരവധി പണ്ഡിതന്മാരെ സമൂഹത്തിന് സംഭാവനയായി നല്‍കി.

വൈകിട്ട് നാല് മണിക്ക് കൊല്ലം മുട്ടയ്ക്കാവ് ജുമാമസ്ജിദില്‍ ഖബറടക്കം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.