31
Jan 2026
Mon
31 Jan 2026 Mon
one more child dies in Abu Dhabi accident

അബൂദബിയില്‍ ഷഹാമയ്ക്ക് അടുത്ത് മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം അഞ്ചായി. ചികില്‍സയിലിരുന്ന ഒരു കുട്ടി കൂടി മരിച്ചതോടെയാണിത്. മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി പുളിയക്കോട് സ്വദേശി അബ്ദുല്‍ ലത്തീഫ്-വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാന ദമ്പതികളുടെ മകന്‍ അസ്സാം(8)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവരുടെ മറ്റു മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടില്‍ സഹായത്തിനുണ്ടായിരുന്ന തിരൂര്‍ ചമ്രവട്ടം സ്വദേശി ബുഷ്‌റയുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അബ്ദുല്‍ലത്തീഫും റുക്‌സാനയും അബൂദബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. ദുബയില്‍ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു അപകടം. കുട്ടികളുടെ മൃതദേഹങ്ങള്‍ യു.എ.ഇയില്‍ തന്നെ ഖബറടക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ALSO READ: നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു