നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗിന് കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്നും ഇക്കാര്യങ്ങള്‍ മുന്നണി യോഗത്തില്‍ അവതരിപ്പിക്കുമെന്നും ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗഹാര്‍ദ്ദപരമായ രീതിയില്‍ തന്നെ ഇക്കാര്യങ്ങള്‍ മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യാനാകും. കോഴിക്കോട്ട് ചേര്‍ന്ന് ലീഗിന്റെ പ്രവര്‍ത്തക സമിതി യോഗമാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.
|
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ടേം വ്യവസ്ഥയും മാനദണ്ഡം ആക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.കൂടുതല്‍ നിയമസഭാ സീറ്റുകള്‍ വേണമെന്ന ആവശ്യം മുന്നണി യോഗത്തില്‍ ഉന്നയിക്കുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എസ്ഐആറിനെതിരായ പ്രക്ഷോഭ പരിപാടികളും ശക്തമാക്കാനും നേതൃയോഗം തീരുമാനിച്ചു. പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ട വരെ കണ്ടെത്താനായി ഈ മാസം 10 ന് സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും ലീഗ് പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
ALSO READ: അബൂദബിയിലെ വാഹനാപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





