18
Jan 2026
Wed
18 Jan 2026 Wed
couples waits end for a baby boy in their 11th delivery

ആദ്യ പത്തു പ്രസവത്തിലും ജനിച്ചത് പെണ്‍കുഞ്ഞുങ്ങള്‍. ആണ്‍കുട്ടിക്കു വേണ്ടിയുള്ള ദമ്പതികളുടെ കാത്തിരിപ്പിന് പതിനൊന്നാം പ്രസവത്തില്‍ പരിസമാപ്തി. ഹരിയാനയിലാണ് സംഭവം. 37കാരിയാണ് പതിനൊന്നാം പ്രസവത്തില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 19 വര്‍ഷം മുമ്പായിരുന്നു ദമ്പതികള്‍ വിവാഹിതരായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യ പ്രസവങ്ങളിലെല്ലാം പെണ്‍കുട്ടികള്‍ ജനിച്ചെങ്കിലും ആണ്‍കുട്ടിക്കു വേണ്ടിയുള്ള പ്രതീക്ഷ ദമ്പതികള്‍ കൈവിട്ടില്ല. പതിനൊന്നാം തവണയും യുവതി ഗര്‍ഭിണിയായി. ജനുവരി മൂന്നിനാണ് പ്രസവത്തിനായി യുവതിയെ ജിന്ദ് ജില്ലയിലെ ഉചന ടൗണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതീവ അപകടം പിടിച്ചതായിരുന്നു യുവതിയുടെ പ്രസവമെന്നും യുവതിക്ക് മൂന്ന് യൂനിറ്റ് രക്തം വേണ്ടിവന്നുവെന്നും ഇവരെ ചികില്‍സിച്ച ഡോ. നര്‍വീര്‍ ഷേറന്‍ പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുഞ്ഞിന്റെ അച്ഛന്‍ 38കാരനായ സഞ്ജയ് കുമാര്‍ ആണ്. ഇദ്ദേഹം കൂലിപ്പണിക്കാരനാണ്. മൂത്ത കുട്ടി പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. തനിക്കും ഭാര്യക്കും തങ്ങളുടെ മൂത്ത മക്കള്‍ക്കും ആണ്‍കുഞ്ഞിനെ വേണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്നും സഞ്ജയ് കുമാര്‍ പ്രതികരിച്ചു. വരുമാനം കുറവാണെങ്കിലും മക്കള്‍ക്കു വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങള്‍ ചെയ്തു നല്‍കുന്നതില്‍ സഞ്ജയ് കുമാര്‍ യാതൊരു വീഴ്ചയും വരുത്തുന്നില്ല.

ദില്‍കുഷ് എന്നാണ് പത്തു സഹോദരിമാരും ചേര്‍ന്ന് തങ്ങളുടെ അനുജന് പേരിട്ടിരിക്കുന്നത്. സന്തോഷമുള്ള ഹൃദയം എന്നാണ് ഈ പേരിന്റെ അര്‍ഥം. സറീന, അമൃത, സുശീല, കിരണ്‍, ദിവ്യ, മന്നത്ത്, കൃതിക, അമനിഷ്, ലക്ഷ്മി, വിശാലി എന്നിങ്ങനെയാണ് സഹോദരിമാരുടെ പേരുകള്‍.

ALSO READ: ഡല്‍ഹിയില്‍ മസ്ജിദ് പരിസരത്തെ നിര്‍മിതികള്‍ പോലീസ് സംരക്ഷണയില്‍ പൊളിച്ചുനീക്കി; കല്ലേറില്‍ പോലീസുകാര്‍ക്ക് പരിക്ക്