ബൈക്കില്‍ ലോറിയിടിച്ചുകയറി സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു. കരമന കളിയിക്കാവിള ദേശീയ പാതയില്‍ പള്ളിച്ചല്‍ ജങ്ഷനില്‍ ആണ് അപകടം. കടയ്ക്കുളം വിരാലിവിള ശൈലജ മന്ദിരത്തില്‍ ജയകുമാര്‍-സജി ദമ്പതികളുടെ മകന്‍ അമല്‍ (21), ആലപ്പുഴ കൈചൂണ്ടിമുക്ക് കറുകയില്‍ ലക്ഷ്മി ഭവനില്‍ പ്രമോദ്-ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവി കൃഷ്ണ(22) എന്നിവരാണ് മരിച്ചത്.
|
വ്യാഴം ഉച്ചയ്ക്ക് 12നാണ് അപകടം. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ലോറിയുടെ മുന്‍വശത്തെ ടയറിനടിയില്‍പ്പെട്ട ബൈക്കും യാത്രികരെയും ഏതാനും മീറ്റര്‍ ദൂരം ലോറി വലിച്ചുനീക്കി.
സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരും മറ്റു യാത്രികരും ചേര്‍ന്ന് അരമണിക്കൂറോളം പണിപ്പെട്ടാണ് ഇരുവരെയും ലോറിക്കടിയില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. പിഎസ്സി പരിശീലനം നടത്തുകയായിരുന്നു മരിച്ച അമലും ദേവീകൃഷ്ണയുമെന്ന് നേമം പൊലീസ് പറഞ്ഞു. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
ALSO READ: ആധാറിന് ഔദ്യോഗിക ചിഹ്നമായി; മല്‍സരത്തില്‍ ജേതാവായത് മലയാളി





