04
Jan 2026
Fri
04 Jan 2026 Fri
man arrested for stealing motor bike from commissioner office premises

തിരുവനന്തപുരം കമ്മീഷണര്‍ ഓഫിസിനു മുന്നില്‍ നിന്ന് പോലീസുകാരന്റെ ബൈക്ക് മോഷ്ടിച്ചു കടന്ന യുവാവ് പിടിയില്‍. അമല്‍ സുരേഷ് ആണ് കന്റോണ്‍മെന്റ് പോലീസിന്റെ പിടിയിലായത്. വ്യാഴം രാത്രി മാനവിയം വീഥിയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കമ്മീഷണര്‍ ഓഫിസില്‍ പരാതി പറയാന്‍ എത്തിയ യുവാവ് ഇവിടെ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിക്കുകയായിരുന്നു. അച്ഛനെതിരേ പരാതി നല്‍കാനാണ് അമല്‍ കമ്മീഷണര്‍ ഓഫിസില്‍ എത്തിയത്.

എന്നാല്‍ പോലീസുകാരുമായി തര്‍ക്കിച്ച് തിരിച്ച് വന്ന അമല്‍ പൊലീസുകാരന്റെ ബൈക്കുമായിട്ടാണ് തിരിച്ച് പോയത്. മോഷ്ടിച്ച ബൈക്കുമായി നഗരം കറങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞെങ്കിലും അമലിന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു.

ALSO READ:
ബൈക്കില്‍ ലോറിയിടിച്ചുകയറി യുവതിയും യുവാവും മരിച്ചു