തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന ഏജന്‍സിയായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെ(ഐപാക്) ഓഫിസിലും സ്ഥാപകനായ പ്രതീക് ജെയിന്റ് വസതിയിലുമടക്കം ഇഡി നടത്തിയ റെയ്ഡിനെതിരേ പ്രതിഷേധം ശക്തം. ഇഡി റെയ്ഡിനെതിരേ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ പടുകൂറ്റന്‍ റാലി നടത്തി. വിഷയവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കേണ്ട കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുവ്ര ഘോഷ് ഇതിനിടെ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോയി. അനിയന്ത്രിതമായ ജനക്കൂട്ടം തെരുവിലിറങ്ങിയതു ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ഇറങ്ങിപ്പോയത്.
|
റെയ്ഡിനിടെ മുഖ്യമന്ത്രി മമതാ ബാനര്‍ജി എത്തുകയും ഇവിടെ നിന്ന് ലാപ് ടോപ്പും മൊബൈല്‍ ഫോണും അടക്കമുള്ള വസ്തുക്കള്‍ ജെയിനിന്റെ വീട്ടില്‍ നിന്നു എടുത്തുകൊണ്ടുപോയെന്നും ഇഡി ആരോപിക്കുന്നു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ ഐപാക്കില്‍ നിന്ന് എടുത്ത് ബിജെപിക്ക് നല്‍കാനാണ് ഇഡി നീക്കമെന്ന് മമതാ ബാനര്‍ജിയും ആരോപിച്ചു.
ഭരണഘടനാപരമായ പദവി മമതാ ബാനര്‍ജി ദുരപുയോഗം ചെയ്തുവെന്നും റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം നടത്തിയെന്നും ഇഡി കോടതിയില്‍ നല്കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ സിബിഐ അന്വേഷണത്തിനുത്തരവിടണമെന്നും ഇഡി ആവശ്യപ്പെട്ടു. ഇതിനെതിരേ ജെയിനും തൃണമൂല്‍ കോണ്‍ഗ്രസും എതിര് ഹരജി നല്‍കിയിട്ടുണ്ട്. ഈ ഹരജികള്‍ കോടതി പരിഗണിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെയാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇഡി റെയ്ഡിനെതിരായ പ്രതിഷേധ റാലി നടത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





