24
Jan 2026
Wed
24 Jan 2026 Wed
woman caught with methamphetamine at Pappinissery

കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ മയക്കുമരുന്നുമായി യുവതി പിടിയില്‍. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷില്‍ന(32)യാണ് എക്‌സൈസ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 0.459 ഗ്രാം മെതംഫിറ്റമിന്‍ എക്‌സൈസ് സംഘം പിടിച്ചെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഹരിക്കേസില്‍ ഗോവയില്‍ ജയിലില്‍ അടച്ച ഷില്‍ന രണ്ടുമാസം മുമ്പാണ് മോചിതയായത്. ഇതിനുശേഷം യുവതി പാപ്പിനിശ്ശേരിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പനയും നടത്തിവരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഷില്‍ന രാസലഹരിയുമായി പിടിയിലായത്.

ALSO READ: പൗരന്മാരോട് ഇറാനില്‍ നിന്ന് ഉടന്‍ മടങ്ങിവരാന്‍ നിര്‍ദേശം നല്‍കി ഇന്ത്യ