24
Jan 2026
Wed
24 Jan 2026 Wed
D K Murali MLA files complaint to disqualify Rahul Mamkoottathil

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി വാമനപുരം എംഎല്‍എ ഡികെ മുരളി. നിരവധി സ്ത്രീ പീഡനക്കേസുള്ള പ്രതിയെ സഭയില്‍ നിന്നു പുറത്താക്കണമെന്നും പരാതില്‍ ആവശ്യപ്പെടുന്നു. പരാതി സ്വീകരിച്ച സ്പീക്കര്‍ ഇതു പരിശോധിക്കാന്‍ ലെജിസ്ലെറ്റര്‍ സെക്രട്ടേറിയറ്റിനു കൈമാറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെങ്കില്‍ ഒരു നിയമസഭാംഗമെങ്കിലും പരാതി നല്‍കേണ്ടതുണ്ടെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഡി കെ മുരളി എംഎല്‍എ സ്പീക്കര്‍ക്കു പരാതി കൈമാറിയത്.

ALSO READ: ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസ് അറസ്റ്റില്‍