23
Jan 2026
Wed
23 Jan 2026 Wed
BJP candidate in local election stabbed relative to death in Palakkad

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന യുവാവ് ബന്ധുവിനെ താക്കോലിന് കുത്തിക്കൊന്നു. പാലക്കാട് പൊല്‍പ്പുള്ളി പഞ്ചായത്തിലെ ആറാം വാര്‍ഡ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച പ്രമോദ് ആണ് ഭാര്യാ സഹോദരിയുടെ ഭര്‍ത്താവായ പൊല്‍പ്പുള്ളി സ്വദേശി ശരത്തിനെ(35) കൊലപ്പെടുത്തിയത്. ബുധന്‍ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പ്രമോദിനെ പോലീസ് പിടികൂടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊല്‍പ്പുള്ളി കെവിഎം സ്‌കൂളിന് മുന്നില്‍ വച്ചാണ് കൊലപാതകം നടന്നത്. പ്രമോദ് ഏറെക്കാലമായി ഭാര്യയുമായി അകന്നുകഴിയുകയാണ്. പ്രമോദിന്റെ മകനെ വിളിക്കാനായി സ്‌കൂളിലെത്തിയപ്പോഴാണ് ശരത്തിനെ ഇയാള്‍ ആക്രമിച്ചത്.

സ്‌കൂളിന് മുന്നിലെ റോഡില്‍ വച്ച് പ്രമോദ് കൈയിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് ശരത്തിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഏഴോടെ മരിച്ചു.

ALSO READ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്ക് പരാതി