19
Jan 2026
Fri
19 Jan 2026 Fri
Palakkad vadakkanchery murder

പാലക്കാട്: മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയില്‍ അയല്‍വാസിയുടെ വെട്ടേറ്റ് കുടുംബനാഥന്‍ കൊല്ലപ്പെട്ടു. തളികക്കല്ല് ഉന്നതിയിലെ രാജാമണി (47) യാണ് മരിച്ചത്. അയല്‍വാസിയായ രാഹുലെന്ന യുവാവാണ് കൊലപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴം രാത്രി ഒമ്പതോടെയാണ് സംഭവം. ഉന്നതിയില്‍ മകരവിളക്കുമായി ബന്ധപ്പെട്ട് പൂജ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. തളികല്ലിലെ വീടിന് സമീപത്ത് വച്ച് വെട്ടുകത്തിയുമായി രാഹുല്‍ ആക്രമിക്കുകയായിരുന്നു. രാജാമണിയുടെ മകളും രാഹുലും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മംഗലംഡാം പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പ്രതിയെ ഉടന്‍ പിടികൂടുമെന്നും മംഗലംഡാം പൊലീസ് അറിയിച്ചു. രാജാമണിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക