Neighbors clash in Kollam കൊല്ലം: നടുമ്പന ഇടപ്പനയത്ത് അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. കേരളപുരം സ്വദേശി സജിത്ത്(25) ആണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്ക്.
|
സുജിത്ത, ബന്ധു അശ്വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുജിത്തിന്റെ നില ഗുരുതരമാണ്. അദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടപ്പനം സ്വദേശിയായ ഷൈജുവും അയല്‍വാസിയായ പവിത്രനും തമ്മിലാണ് തര്‍ക്കമുണ്ടായത്. പവിത്രന്റെ അമ്മയുടെ സഹോദരിയുടെ മക്കളാണ് സജിത്തും സുജിത്തും. കഴിഞ്ഞ ദിവസം കേരളപുരത്ത് നിന്ന് എത്തിവരാണ് ഈ മൂന്ന് പേരും. ഇതിനിടയിലാണ് തര്‍ക്കമുണ്ടാവുന്നതും സജിത്തിന് കുത്തേല്‍ക്കുന്നത്. തുടര്‍ന്ന് സജിത്തിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





