05
Jan 2026
Wed
05 Jan 2026 Wed
Malayali caught in Bangaluru for stealing inner wears of women

ബംഗളുരുവില്‍ ഫ്‌ളാറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നും സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നത് പതിവാക്കിയ മലയാളി പിടിയില്‍. ഹെബ്ബഗോഡി ഗണേശക്ഷേത്രത്തിനു സമീപം താമസിക്കുന്ന അമല്‍ എന്‍ അജികുമാര്‍(23)ആണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാല്‍ക്കണിയിലും മറ്റും കഴുകി ഉണക്കാനിടുന്ന അടിവസ്ത്രങ്ങളാണ് യുവാവ് മോഷ്ടിച്ചിരുന്നത്. അടിവസ്ത്രങ്ങള്‍ മോഷണം പോകുന്നതില്‍ പൊറുതിമുട്ടിയ പ്രദേശവാസികളായ സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ കണ്ടെത്തിയത്.

ഇയാളുടെ താമസ്ഥലത്തുനിന്ന് സ്ത്രീകളുടെ നൂറുകണക്കിന് അടിവസ്ത്രങ്ങളും കണ്ടെടുത്തു. മോഷ്ടിച്ചെടുത്ത അടിവസ്ത്രങ്ങള്‍ ധരിക്കുകയും ഇതിന്റെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിക്കുകയുമായിരുന്നു ഇയാള്‍ ചെയ്തുവന്നിരുന്നത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു പരിശോധിച്ചപ്പോഴാണ് ഈ ദൃശ്യങ്ങള്‍ കണ്ടത്. പ്രതി കടുത്ത മനോവൈകൃതത്തിനുടമയാണെന്ന് പോലീസ് പറഞ്ഞു.

ALSO READ: ദീപക്കിന്റെ ആത്മഹത്യയിൽ അറസ്റ്റിലായ ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു