02
Jan 2026
Sat
02 Jan 2026 Sat

മലപ്പുറം വെട്ടിച്ചിറയില്‍ സ്ത്രീവേഷം കെട്ടി എസ്‌ഐആറിന്റെ പേരുപറഞ്ഞ് വീട്ടിലെത്തിയയാള്‍ വീട്ടമ്മയെ ആക്രമിച്ച് ആഭരണം കവര്‍ന്നു. കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലാണ് മോഷണം. പ്രതി എത്തിയത് സാരിയുടുത്തായിരുന്നുവെന്നു വീട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടമ്മയായ നഫീസയെ മര്‍ദിച്ച ശേഷമായിരുന്നു അക്രമി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. എസ്‌ഐആര്‍ പരിശോധനക്കായി ആവശ്യപ്പെട്ട ആധാര്‍ കാര്‍ഡ് എടുക്കാനായി നഫീസ അകത്തേക്ക് കയറിയ തക്കം നോക്കിയായിരുന്നു ആക്രമണവും കവര്‍ച്ചയും. സംഭവത്തില്‍ കല്‍പകഞ്ചേരി പോലീസ് കേസെടുത്തു.

ആണുങ്ങള്‍ പള്ളിയില്‍ പോയ നേരം നോക്കിയാണ് അക്രമി എത്തിയത്. വീട്ടില്‍ ഹംസയുടെ ഭാര്യ നഫീസ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടമ്മയെ മര്‍ദിച്ച ശേഷം കഴുത്തില്‍ നിന്ന് സ്വര്‍ണ മാലയും കൈയില്‍ ഉണ്ടായിരുന്ന സ്വര്‍ണ വളയും കവര്‍ന്ന ശേഷം പ്രതി അതിവേഗം കടന്നു കളഞ്ഞു. നഫീസയുടെ കഴുത്തിനും കൈക്കും പരിക്കുണ്ട്.

ALSO READ: മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ ചുമതലയേറ്റു