വിമാനാപകടത്തില്‍ അജിത് പവാര്‍ അന്തരിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി അദ്ദേഹത്തിന്റെ ഭാര്യയും എം പിയുമായ സുനേത്ര പവാര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഗവര്‍ണര്‍ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. അജിത് ദാദാ അമര്‍ രഹേ’ മുദ്രാവാക്യം മുഴക്കിയാണ് എന്‍സിപി പ്രവര്‍ത്തകര്‍ സത്യപ്രതിജ്ഞയ്ക്കായി സുനേത്രയെ വരവേറ്റത്. മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപ മുഖ്യമന്ത്രി എന്ന ഖ്യാതി ഇതോടെ സുനേത്രയ്ക്കു ലഭിച്ചു.
|
നേരത്തെ അജിത് പവാറിന്റെ ഛായാ ചിത്രത്തിന് മുന്നില്‍ പൂക്കള്‍ അര്‍പ്പിച്ചാണ് സുനേത്ര വീട്ടില്‍ നിന്ന് സത്യപ്രതിജ്ഞക്കായി തിരിച്ചത്. എന്‍ സി പിയുടെ മുതിര്‍ന്ന നേതാക്കള്‍ ഭാരാമതിയില്‍ നടത്തിയ യോഗത്തിന് ശേഷമാണ് അജിത് പവാറിന്റെ പകരക്കാരിയായി സുനേത്രയെ തിരഞ്ഞെടുത്തത്. നിലവില്‍ രാജ്യസഭാ എംപിയായി പ്രവര്‍ത്തിക്കുകയായിരുന്നു സുനേത്ര.
ALSO READ: ഓട്ടിസം ബാധിതനായ ബാലനെ പീഡിപ്പിച്ച അധ്യാപകന് 161 വര്‍ഷം തടവ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





