02
Feb 2026
Mon
02 Feb 2026 Mon
husband sentenced for double life term for murdeing wife

ഭാര്യയെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറത്ത് അമ്പിളിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രാജേഷിനെയാണ് ശിക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് ഭാരതിയാണ് വിധി പറഞ്ഞത്. തിരുനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കലക് ഷന്‍ ഏജന്റായിരുന്ന അമ്പിളിയെ 2024 മെയ് 18നാണ് രാജേഷ് നടുറോഡില്‍ വച്ചു കുത്തിക്കൊന്നത്.

അമ്പിളി കടകളില്‍ നിന്ന് കലക് ഷന്‍ എടുക്കുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് വഴക്കുണ്ടാക്കുകയും യുവതിയുടെ കഴുത്തിലും മുതുകിലും കത്തുകയുമായിരുന്നു. കുത്തേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ: കാമുകന്റെ ഭാര്യയെയും പിഞ്ചുമകനെയും തീകൊളുത്തി കൊന്ന് കാമുകി