വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള കാലം പറഞ്ഞ കഥ എന്ന പേരിലുള്ള സിനിമയുടെ റീലിസ് തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി അഫാന്റെ അച്ഛന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. കേസിലെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും സിനിമ റിലീസ് ചെയ്യുന്നത് കേസിനെ ബാധിക്കുമെന്നുമാണ് ഹരജിയിലെ വാദം. ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
|
സിനിമയുടെ പേരില്‍ കുടുംബത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയാണെന്നും വിചാരണ കഴിയുന്നതുവരെ സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്നുമാണ് ഹരജിയിലെ ആവശ്യം. കരുനാഗപ്പള്ളി കൃഷ്ണന്‍കുട്ടി കഥയെഴുതി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രസാദ് നൂറനാട് ആണ്. ഫെബ്രുവരി ആറിനാണ് റിലീസ് ചെയ്യുന്നത്.
അതേസമയം, കാലം പറഞ്ഞ കഥ എന്ന സിനിമയ്ക്ക് വെഞ്ഞാറമൂട് കൂട്ടക്കാലപാതകവുമായി ബന്ധമില്ലെന്നും കേരളത്തില്‍ നടന്ന പല സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് സിനിമയെന്നും സംവിധായകന്‍ പ്രസാദ് നൂറനാട് പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


