ജിദ്ദ: ജിദ്ദ തെക്കേപ്പുറം കൂട്ടായ്മയായ ബിആര്‍സിയുടെ 2026ലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് അത്യന്തം ആവേശകരമായ പര്യവസാനം. വെള്ളിയാഴ്ച്ച ജനുവരി30നു നടന്ന മത്സരത്തില്‍ ബിഷാരത്തിന്റെ നേതൃത്വത്തില്‍ ഉള്ള തെക്കേപ്പുറം കിങ്സിനെതിരെ മൂന്നുഗോളുകള്‍ക്ക ജരീറിന്റെ നേതൃത്വത്തില്‍ ഉള്ള കേരള ഡയനാമോസിനെ പരാജയപ്പെടുത്തി.
തെക്കേപ്പുറം കിങ്സിനു വേണ്ടി ലുഖ്മാന്‍ റസാഖ് ഒന്നും സമീര്‍ സാജിദ് രണ്ടും ഗോളുകള്‍ നേടി.
|
പൊരുതികളിച്ച കേരള ഡയനാമോസിനു വേണ്ട് ജരീര്‍ രണ്ടുഗോളുകള്‍ നേടി. തെക്കേപ്പുറം ഗോള്‍കീപ്പര്‍ അഫ്സല്‍, മുസ്തഫ, നവാസ്, അലീം, അഹദ്, മുഹാജിര്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. കേരള ഡയനാമോസിനു വേണ്ടി മിസ്ഹബ്, ജരീര്‍, അന്‍ഷിദ്, റിസ്വാന്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ജരീര്‍ മാന്‍ ഓഫ് ദിമാച്ച് ആയി. ബിശാറത്ത് മികച്ച കളിക്കാരനും, സമീര്‍ സാജിദ്, അലീം ടോപ്‌സ്‌കോറര്‍ ആയും തിരഞ്ഞെടുത്തു. ഗോള്‍കീപ്പര്‍ ആയി കാലിക്കറ്റ് സ്‌ട്രൈക്കേഴ്‌സിന്റെ ബഷീര്‍ അലിയെ തിരഞ്ഞെടുത്തു.
നേരത്തെ നടന്ന ജൂനിയേഴ്സ്, സബ്ജൂനിയര്‍ വിഭാഗത്തില്‍ നടന്ന മത്സരങ്ങളില്‍ ബിആര്‍സി സൂപ്പര്‍സ്ട്രൈക്കേഴ്സ് ഏകപക്ഷീയമായ ഒരുഗോളിനു ബിആര്‍സി യങ്സ്റ്റര്‍സിനെ പരാജയപ്പെടുത്തി. സബ്ജൂനിയര്‍ മത്സരത്തില്‍ അല്‍നാസര്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കു അല്‍ഹിലാലിനെ പരാജയപ്പെടുത്തി. ആലിക്കോയ പിവി, മുഹമ്മദ് ഷാഫി, റിയാസ്, ടാലെന്റ്‌റ് ടീന്‍സ് ഫുട്ബാള്‍ പ്ലയര്‍ മുഹമ്മദ് ഷിഹാന്‍ എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.
ശാക്കിര്‍ ഹുസൈന്‍(അറേബ്യന്‍ ഹൊറൈസണ്‍), ഫസ്ലിന്‍ അബ്ദുല്‍ഖാദര്‍, അല്‍ത്താഫ് (അറേബ്യന്‍ ഡ്രീംസ്), മുഹമ്മദ്ഷിഹാന്‍, കബീര്‍കൊണ്ടോട്ടി, നസീഫ് (ഗ്ലൗബ്ലോജിസ്റ്റിക്‌സ് ) അഹ്‌മദ് (ചില്ലിസ് ) എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു. സുഹൈല്‍, വാജിദ്, ഖലീല്‍, ആസിം, അലി, അബ്ദുള്‍ റഹ്‌മാന്‍, ഫഹീംബഷീര്‍, എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
ALSO READ: മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു; കാമുകനെ വീട്ടിലെത്തി കുത്തിക്കൊന്ന് യുവതി





