26
Feb 2026
Fri
26 Feb 2026 Fri
kuwait ramadan working hours

Kuwait Ramadan working time കുവൈത്ത് സിറ്റി: വിശുദ്ധ റമദാന്‍ മാസത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവൃത്തിസമയം ക്രമീകരിച്ചുകൊണ്ട് സിവില്‍ സര്‍വീസ് കമ്മീഷന്‍ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഫ്‌ലെക്‌സിബിള്‍ വര്‍ക്കിംഗ് സിസ്റ്റം അനുസരിച്ച്, റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതിദിനം നാലര മണിക്കൂര്‍ മാത്രമായിരിക്കും ജോലി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജീവനക്കാര്‍ക്ക് രാവിലെ 8:30 നും 10:30 നും ഇടയിലുള്ള ഏത് സമയത്തും ജോലിയില്‍ പ്രവേശിക്കാവുന്നതാണ്. വ്രതാനുഷ്ഠാന കാലത്തെ പ്രത്യേകതകള്‍ പരിഗണിച്ചും, ജീവനക്കാരുടെ ക്ഷേമവും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിപ്പിക്കാനുമാണ് ഈ മാറ്റം.

2024-ലെ ഒന്നാം നമ്പര്‍ തീരുമാനപ്രകാരം പുറപ്പെടുവിച്ച ഈ നിര്‍ദ്ദേശങ്ങള്‍ എല്ലാ വര്‍ഷവും റമദാന്‍ മാസത്തില്‍ ബാധകമായിരിക്കും.

എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, റമദാനിന്റെ ആത്മീയ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് സുഗമമായ പ്രവര്‍ത്തന അന്തരീക്ഷം ഉറപ്പാക്കണമെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കി.

The Kuwait Civil Service Commission (CSC) has announced new working hours for government offices and ministries in conjunction with the holy month of Ramadan.