300 കിലോഗ്രാമിലധികം സ്വര്‍ണം കവര്‍ന്ന കവര്‍ച്ചാസംഘത്തിലെ അംഗമായ യുവാവിനെ പോലീസ് വെടിവച്ചുകൊന്നു. മകനെ കൊന്നതിന് പോലീസിന് നന്ദി പറഞ്ഞ് അച്ഛന്‍. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 300 കിലോഗ്രാമിലധികം സ്വര്‍ണം കവര്‍ന്ന സംഘത്തിലെ അംഗമായ പ്രിന്‍സ് ആണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിലാണ് പ്രിന്‍സിന്റെ അച്ഛന്‍ നന്ദ് കിഷോര്‍ സിങ് പോലീസിന് നന്ദി പറഞ്ഞത്.
|
മകനെ നേര്‍വഴിക്കുനടത്താന്‍ പരമാവധി ശ്രമിച്ചെന്നും അവന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ കുടുംബത്തിന് യാതൊരു ബന്ധവുമില്ലെന്നും നന്ദ് കിഷോര്‍ സിങ് മാധ്യമങ്ങളോടു പ്രതികരിച്ചു.
ബാങ്കുകളും ജ്വല്ലറികളും കേന്ദ്രീകരിച്ചായിരുന്നു പ്രിന്‍സ് അംഗമായ സുധോദ് സിങ് കൊള്ളസംഘത്തിന്റെ മോഷണം. ബിഹാറിനു പുറമേ പശ്ചിമബംഗാള്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ഈ സംഘം പ്രവര്‍ത്തിക്കുകയുണ്ടായി.
ALSO READ: കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞതിനു പിന്നാലെ ബോഡിബില്‍ഡര്‍ ജീവനൊടുക്കി





